സേതുമാധവം- സേതുവിൻ്റെ സ്ത്രീകഥാപാത്രപഠനങ്ങൾ
മലയാളത്തിൽ കഥാപാത്രപഠനങ്ങൾ ഇതുവരെ പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. മല യാളത്തിലാദ്യമായി കഥാപാത്രപഠനങ്ങൾ ഉണ്ടാകുന്നു; അതും സ്ത്രീകഥാപാത്രപഠനങ്ങൾ. സേതുവിന്റെ ഏഴു നോവലുകളിലായി പരന്നുകിടക്കുന്ന ആറു സ്ത്രീകഥാപാത്രങ്ങളെയാണ് ഹരിതം പഠിക്കാൻ ആരം ഭിക്കുന്നത്. ആറു പുസ്‌തകങ്ങളായി ഇവ പുറത്തിറങ്ങുന്നു. ഇവയിൽ കഴിയുന്നത്ര സ്ത്രീനിരൂപകരെ ഉൾപ്പെടുത്താനും ഞങ്ങൾ ശ്രമിക്കുന്നുണ്ട്.
സാഹിത്യഅക്കാദമിയുടേയും ദർശന കൾച്ചറൽ സെൻ്ററിൻ്റേയും പുരസ്‌കാരങ്ങളും ദേശീയ മാനവ സംസ്കൃതി കേന്ദ്രത്തിൻ്റെ അച്ചടിമാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്ക് പ്രതാപൻ തായാട്ടിനു ലഭിച്ച പുരസ്കാരവും ഞങ്ങൾക്ക് ഈ പാതയിൽ ഇനിയും ഏറെ സഞ്ചരിക്കാനുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നു.
മുന്നോട്ടു സഞ്ചരിക്കാനുള്ള പാതയിൽ വായനയെ സ്നേഹിക്കുന്ന, സംസ്‌കാരത്തെ സ്നേഹിക്കുന്ന, സാഹിത്യത്തെ സ്നേഹിക്കുന്ന താങ്കളുടെ സഹായ സഹകരണങ്ങൾ ഒരു കൈത്താങ്ങായി ഉണ്ടാകു മെന്ന് ഞങ്ങളാശിക്കുന്നു. ആ കൈത്താങ്ങ് ഞങ്ങളുടെ പാഥേയമായി മാറും.