കെ.പി. അപ്പൻ
മുഴുവൻ പേര് കാർത്തികയിൽ പത്മനാഭൻ അപ്പൻ. 1936 ഓഗസ്റ്റ് 25-ന് ആലപ്പുഴയിലെ പൂന്തോപ്പിൽ ജനനം. അമ്മ: കാർത്ത്യായനി, ആലപ്പുഴയിലെ സനാതന ധർമ്മ വിദ്യാശാലയിൽ സ്‌കൂൾ വിദ്യാഭ്യാസം. പിന്നീട് എസ്.ഡി. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ ഉപരിപഠനം. ആലുവ യു.സി കോളേജ്, ചേർത്തല എസ്.എൻ. കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് വിരമിച്ചു. കെ. ബാലകൃഷ്‌ണൻ്റെ കൗമുദി വാരികയിൽ എഴുതി ത്തുടങ്ങി. 1973-ൽ ആദ്യകൃതി- ക്ഷോഭിക്കുന്നവരുടെ സുവിശേഷം പുറത്തിറങ്ങി.
2008 ഡിസംബർ 14-ന് ഇഹലോകവാസം വെടിഞ്ഞു.
ഭാര്യ: ഓമന.
മക്കൾ: രജിത്, ശ്രീജിത്, രൂപ.