കെ.പി.എസ്. പയ്യനെടം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ജനിച്ചു. പിതാവ് കോഴിപ്പറമ്പിൽ കുഞ്ഞഹമ്മത്. മാതാവ് പാത്തുമ്മുഉമ്മ. കുന്തിപ്പുഴ ജി.എം.എൽ.പി സ്‌കൂൾ, മണ്ണാർക്കാട് ജി.എം. യു.പി. സ്‌കൂൾ, കെ.ടി.എം ഹൈസ്ക്കൂൾ, എം.ഇ.എസ് കല്ലടി കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കാലിക്കറ്റ് സർവ്വകലാശാലയിൽ അസിസ്റ്റന്റ്റ് രജിസ്ട്രാർ ആയിരുന്നു. 50-ൽപരം നാടകങ്ങളുടെ രചയിതാവ്. 1998-ലെ ജി.ശങ്കരപ്പിള്ള സ്‌മാരക നാടക അവാർഡ് ‘ഗതികെട്ടവൻ്റെ സ്വ പ്നം’ എന്ന നാടകത്തിന് ലഭിച്ചു. ‘ഗണിത ശാസ്ത്രം’ നാടകത്തിന് ദുബായ് കേന്ദ്രമായുള്ള ദലയുടെ പുരസ്‌കാരം. മികച്ച സാംസ്‌കാരിക പ്രവർത്തകനുള്ള മണ്ണാർക്കാട് വികസന വേദിയുടെ കെ.ആർ. നാരായണൻ സ്‌മാരക കർമ്മശ്രേഷ്ഠ പുരസ്‌കാരം, പ്രൊഫ. പോൾ സുന്ദർസ്‌മാരക അവാർഡ്, ഉബൈദ് ചങ്ങലീരി സ്‌മാരക അവാർഡ്, പില്ലേഴ്‌സ് ഓഫ് സെക്കുലറിസം അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 1986-ൽ തായാട്ട് സ്‌മാരക ട്രോഫി നേടിയ ‘രാമൻദൈവം’ കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ അവതരിപ്പിക്കപ്പെട്ടു. മലയാള കലാകാരന്മാരുടെ ദേശീയസംഘടനയായ ‘നന്മ’യുടെ സംസ്ഥാന വൈസ് പ്രസിഡണ്ടാണ്. ‘കാലത്തിന്റെ കാലൊച്ച’ എന്ന ഡോക്യുമെൻ്ററിയും വിദ്യാഭ്യാസ വകുപ്പിനുവേണ്ടി ‘പ്രതീക്ഷയുടെ ചിറകുകൾ’ എന്ന ഹ്രസ്വചിത്രവും തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്.
ഭാര്യ : സക്കീന,
മക്കൾ : ഷബീർബാബു, സുനീർബാബു
വിലാസം: പയ്യനെടം പി.ഒ. മണ്ണാർക്കാട് കോളജ് 678583
മൊബൈൽ: 9747515158
Email: kpspayyanedam@gmail.com