കെ. സുരേന്ദ്രൻ

1922 ഫെബ്രുവരി 22-ന് കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ജനനം അച്ഛൻ. അമ്പനാട്ടു കൃഷ്ണ‌ൻ. അമ്മ: കുഞ്ഞുകുഞ്ഞ്, തിരുവനന്തപുരം എഞ്ചിനീ യറിംഗ് കോളേജിൽനിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി യ കെ. സുരേന്ദ്രൻ കുറച്ചുകാലം തപാൽ വകുപ്പിൽ (പോസ്റ്റൽ & ടെലഗ്രാഫ്) ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് മുഴുവൻസമയ സാഹിത്യപ്രവർത്തനത്തി നായി ജോലി ഉപേക്ഷിച്ചു. കേരള സാഹിത്യഅക്കാദമി അംഗവും സാഹി ത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡൻ്റും സാഹിത്യഅക്കാദമി വി ശിഷ്ടാംഗവുമായിരുന്നു.

കുട്ടിക്കാലത്ത് മംഗളപത്ര രചനാരീതിയിൽ കുറച്ചു ശ്ലോകങ്ങൾ എഴുതി തുടക്കം. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ടാഗൂറിൻ്റെ നാടകമായ ചിത്ര തർ ജ്ജമ ചെയ്തു. ചാർലി ചാപ്ലിനെക്കുറിച്ചുവന്ന ഒരു ഇംഗ്ലീഷ് ലേഖനത്തിൻ്റെ പരിഭാഷയാണ് കെ. സുരേന്ദ്രൻ്റെ ആദ്യരചന. പിന്നീട് ബാലൻ, ജ്ഞാനാം ബിക തുടങ്ങിയ സിനിമകളുടെ നിരൂപണവും നിർവഹിച്ചു. ബോധേശ്വരൻ സുപ്രഭാതത്തിൽ ശക്തിയും സൗന്ദര്യവും എന്ന ഏകാങ്കനാടകം സരോജ് കുമാർ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി. അക്കാലത്ത് കുറ്റിപ്പുഴയുടെ വി ചാരവിപ്ലവത്തെപ്പറ്റി നിരൂപണം എഴുതിയിരുന്നു. ചിത്രയുഗം വാരികയിൽ ഗദ്യകവിതകളും പ്രസന്ന കേരളത്തിൽ ധാരാളം ലേഖനങ്ങളുമെഴുതി. ശരത് ചന്ദ്ര ചാറ്റർജിയുടെ പ്രേമസാഗരത്തിൻ്റെ പരിഭാഷയാണ് കെ. സുരേന്ദ്രൻ പ്രസിദ്ധീകൃതമായ ആദ്യപുസ്‌തകം.

ബലി എന്ന നാടകമാണ് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട സ്വന്തം കൃതി. അഞ്ച് നാടകങ്ങളും 19 നോവലുകളുമടക്കം നാല്‌പതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്. 1962-ൽ കേരള സാഹിത്യഅക്കാദമി പുരസ്‌കാരവും 1974-ൽ ഓടക്കുഴൽ പുര സ്കാരവും 1994-ൽ വയലാർ പുരസ്‌കാരവും 1997-ൽ സാഹിത്യഅക്കാദമി ഫെലോഷിപ്പുമടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

1997 ആഗസ്റ്റ് 9-ന്. അന്തരിച്ചു.

ഭാര്യ: രാജമ്മ

മക്കൾ: ശ്രീലത, ഡോ. രാജേന്ദ്രൻ, ഡോ. സുധീന്ദ്രൻ.

മരുമക്കൾ: വി.കെ. മോഹനൻ, ഡോ. പ്രസന്ന, ഡോ. ശാലിനി

Shop Now

0