കെ.ടി. ചന്ദ്രൻ

പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ പടിഞ്ഞാറെ വീട്ടിൽ താ തെയ്യേ ലൻ ദമ്പതികളുടെ ഏഴ് മക്കളിൽ അഞ്ചാമനായി 1956-ൽ ജനനം പ്രാഥമിക വിദ്യ ഭ്യാസം ആലത്തൂർ പുതിയങ്കം യു.പി. സ്‌കൂളിൽ പൂർത്തിയാക്കി സ്‌കൂൾ കാലങ്ങ ളിൽ തന്നെ വിദ്യാഭ്യാസം മുറിഞ്ഞുപോയെങ്കിലും സാഹിത്യവും ചിന്തകളും പേറി ജീവിതം മുന്നോട്ട് എഴുതി പൂർത്തിയാക്കിയ താളുകളിലെ മഷി മാഞ്ഞു തുടങ്ങി യിരുന്നു. അക്ഷരങ്ങൾ ആശയങ്ങളായപ്പോൾ കേട്ടറിഞ്ഞ ബാലകൃഷ്ണൻ മാസ് റ്റർ നാടറിയേണ്ട നാവിന് കൂട്ടുപിടിക്കാൻ സുഹൃത്തായ ഉണ്ണികൃഷ്‌ണൻ വാനൂരി നെ ഏർപ്പാടാക്കുന്നു. അമ്മയുടെ ഓർമ്മയായ നിറംമങ്ങിയ മരപ്പെട്ടിയിൽ തീഷ് ണത നഷ്ടപ്പെട്ട് ഉറങ്ങിയ അക്ഷരങ്ങൾക്ക് പുതുജീവൻ വെച്ചു. എഴുതിവെച്ചതും എഴുതാതെ വെച്ചതും എഴുതാൻ മനസ്സിൽവെച്ചതും അങ്ങനെ ആകാശത്തോളം വ ളർന്നു. പിന്നെ മഴയും മഞ്ഞും വേനലും താളുകളിലേക്ക് പകർന്നു. ഉണ്ണികൃഷ്ണ ന്റെ കൈയ്യക്ഷരത്തിൽ എൻ്റെ ചിന്തയുടെ പതിറ്റാണ്ടുകൾ നീണ്ട പ്രപഞ്ചം പൂർണ്ണ തയിലെത്തി.

ഭാര്യ: ഉഷ ചന്ദ്രൻ (വി.എഫ്.പി.സി.കെ. ജീവനക്കാരി)

മകൻ: കാവ്യൻ (ആലത്തൂർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ)

മകൾ: ഡാലിയ എന്ന നക്ഷത്ര (കരൂർ വൈശ്യബാങ്ക് ഉദ്യോഗസ്ഥ)

മരുമകൻ: ജിജിഷ് ചന്ദ്രൻ

മരുമകൾ: ഐശ്വര്യ (ടീച്ചർ)

പേരമകൾ: ഇതൾ ലിയ ജിജിഷ്

വിലാസം: പടിഞ്ഞാറെ വീട്

കുമ്പളക്കോട്

ആലത്തൂർ

പാലക്കാട് – 678541

Shop Now

0