കാക്കനാടൻ
മുഴുവൻപേർ ജോർജ് വർഗീസ് കാക്കനാടൻ. 1935 ഏപ്രിൽ 23-ന് ജോർജ് കാക്കനാടന്റെയും റോസാമ്മയുടെയും മകനായി തിരുവല്ലയിൽ ജനിച്ചു.
കൊട്ടാരക്കര ഗവ: ഹൈസ്‌കൂളിലും കൊല്ലം എസ്.എൻ കോളജിലുമായി വിദ്യാഭ്യാസം. 1955-ൽ കെമിസ്ട്രി ഐച്ഛികമായെടുത്ത് ബി.എസ്‌സി പാസായി. തുടർന്ന് രണ്ടുവർഷം രണ്ടു സ്‌കൂളുകളിലായി അദ്ധ്യാപകവൃത്തി. 1957 മുതൽ 4 വർഷം സതേൺ റയിൽവെയിലും ആറുവർഷത്തോളം റയിൽവെ മിനിസ്ട്രിയിലും ജോലിചെയ്‌തു. 1967-ൽ ജോലി രാജിവെച്ച് ജർമ്മനിയിലേക്ക് ഗവേഷണത്തിനായി പോയി. ഒരു വർഷത്തിനുശേഷം ഗവേഷണപരിപാടി ഉപേക്ഷിച്ച് നാട്ടിലെത്തി. 1971 മുതൽ ഒന്നരവർഷത്തോളം മലയാളനാട് വാരികയുടെ പത്രാധിപസമിതിയിൽ പ്രവർത്തിച്ചു.
കേരള സാഹിത്യഅക്കാഡമി അവാർഡ് കഥയ്ക്കും നോവലിനും, കേന്ദ്ര സാഹിത്യഅക്കാഡമി അവാർഡ്, വിശ്വദീപം അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, പത്മപ്രഭാ പുരസ്‌കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ തേടിയെത്തി.
2011 ഒക്ടോബർ 19-ന് അന്തരിച്ചു.
ഭാര്യ: അമ്മിണി.
മക്കൾ: രാധ, രാജൻ, ഋഷി,