കിരൺ ബിസു
തിരുവനന്തപുരം കല്ലറ വില്ലേജിൽ പാട്ടറ എന്ന കൊച്ചു ഗ്രാമത്തിൽ കല്ലുവിള വീട്ടിൽ പരേതരായ എൻ. വാമദേവൻ്റെയും എം. രാജമ്മയുടെയും ആറാമത്തെ മക ളായി ജനനം. അഞ്ചാം ക്ലാസ്സ് വരെ പാങ്ങോട് എൽ.പി. സ്‌കൂൾ, ആറ് മുതൽ 10-ാം ക്ലാസ് വരെ കല്ലറ ഗവ. ഹൈസ്‌കൂൾ, പ്രീ ഡിഗ്രി വേദാസ് കോളേജ്, ബി.കോം തൃപ്പൂണിത്തുറ എൻ.എസ്.എസ്. കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഹില വുഡ് പ്രൊഡക്ട്‌സ് ആൻ്റ് പ്ലൈവുഡ് ഇൻഡസ്ട്രീസിൽ ജോലി ചെയ്യുന്നു.
കുട്ടിക്കാലം മുതൽ കവിത, കഥ, നാടകം, നോവൽ എന്നിവ എഴുതിത്തുടങ്ങി യെങ്കിലും പുസ്തകമാക്കാൻ കഴിഞ്ഞില്ല. പഠനകാലത്ത് മൽസരങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടിയിരുന്നു. ഇപ്പോൾ കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ എഴു തുന്നു.
ഭർത്താവ്: പ്രകാശ്
മക്കൾ: അദ്വൈ പ്രകാശ്, ആത്മപ്രകാശ്
സഹോദരങ്ങൾ: അയിഷ നടരാജൻ, അശോകൻ, കബീർ ദാസ് (late), പ്രമീള രാജൻ, ശ്രീലത ഉദയഭാനു
വിലാസം:കല്ലുവിള വീട് പാട്ടറ, കല്ലറ പി.ഒ.
തിരുവനന്തപുരം – 695608