കോവിലൻ

യഥാർത്ഥ പേര് വി.വി. അയ്യപ്പൻ. 1923 ജൂലൈ 9-ന് തൃശ്ശൂർ ജില്ലയിലെ കണ്ടാണിശ്ശേരിയിൽ ജനനം. അച്ഛൻ: വട്ടംപറമ്പിൽ ശങ്കുവേലപ്പൻ. അമ്മ: കൊട ക്കാട്ടിൽ കുഞ്ഞാണ്ടി കാളി. കണ്ടാണിശ്ശേരി എക്‌സൽസിയർ സ്കൂ‌ൾ, നെന്മിനി ഹയർ എലിമെൻ്ററി സ്‌കൂൾ, പാവറട്ടി സാഹിത്യദീപിക സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1943 മുതൽ 46 വരെ റോയൽ ഇന്ത്യൻ നേവിയിലും 1948 മുതൽ 68 വരെ കോർ ഓഫ് സിഗ്നൽസിലും പ്രവർത്തിച്ചു. സൈന്യത്തിൽ പ്രവർത്തിക്കുമ്പോൾ ഇലക്ട്രോണിക്സിൽ അടി സ്ഥാന വിദ്യാഭ്യാസം നേടി. 1968-ൽ സൈനികസേവനത്തിൽ നിന്നും വിര മിച്ചു.

എഴുത്തച്ഛൻ പുരസ്ക്കാരം, കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ്, വയലാർ അവാർഡ്, കേരള സാഹിത്യഅക്കാദമി അവാർഡ്, മാതൃഭൂമി സാഹിത്യപുര സ്കാരം, മുട്ടത്തുവർക്കി അവാർഡ്, പ്രവാസി(ഖത്തർ)യുടെ പ്രഥമ ബഷീർ പുരസ്കാരം, എൻ.വി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു.

2010 ജൂൺ 2-ന് അന്തരിച്ചു.

ഭാര്യ: യശഃശരീരയായ ശാരദ ടീച്ചർ.

മക്കൾ: വിജയ, അജിതൻ, അമിത.

Shop Now

0