എം.എസ്. കുമാർ

1945-ൽ പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരി ഗ്രാമത്തിൽ ജനിച്ചു. പിതാവ് ശങ്കുണ്ണി എഴുത്തച്ഛൻ, അമ്മ ജാനകിയമ്മ. 1968 മുതൽ ഞാങ്ങാ ട്ടിരി എ.യു.പി സ്‌കൂളിൽ അധ്യാപകൻ. 2000-ൽ വിരമിച്ചു.

ഇ.എം.എസ് നമ്പൂതിരിപ്പാടിൻ്റെ അവതാരികയോടെ പ്രസിദ്ധീകരിച്ച മിടു ക്കൻ ബാബു ആദ്യകൃതി. 70-ലധികം ബാലസാഹിത്യകൃതികളും അഞ്ച് നോവലുകളും അഞ്ച് ചെറുകഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഭരണസമിതി, ഗ്രന്ഥലോകം, തളിര് പത്രാധിപ സമിതി, തത്തമ്മ ബാലമാസിക പത്രാധിപസമിതി എന്നിവയിൽ അംഗം.

മാമ്മൻ മാപ്പിള നോവൽ അവാർഡ് (1981), കേന്ദ്ര സാംസ്‌കാരിക വകുപ്പ് ഫെല്ലോഷിപ്പ് (1989), ഇന്ത്യൻ ശിശു വിദ്യാഭ്യാസ കൗൺസിൽ, നാഷണൽ അവാർസ് (1990), അധ്യാപക കലാവേദി അവാർഡ് (1991), ചെറുകാട് അവാർഡ് (2001), അബുദാബി ശക്തി അവാർഡ് (2003), പി.ടി.ബി ബാലസാ ഹിത്യഅവാർഡ് (2006), അറ്റ്ലസ്- കൈരളി അവാർഡ് (2010) തുടങ്ങി നിരവധി പുരസ്ക‌ാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഭാര്യ: പി.ആർ കമലം

മക്കൾ: ദീപ, ദിലീപ്

വിലാസം: സർഗ

                         ഞാങ്ങാട്ടിരി

                        പട്ടാമ്പി പിൻ – 679 303

ഫോൺ: 9744166615

Shop Now

0