മെഹനൂഫ് ഷാ

1986 മെയ് 20ന് കടലുണ്ടിയിൽ ജനനം. യഥാർത്ഥ പേര് മെഹനൂഫ് ഷാഫിർ. പിതാവ്: കാരട്ടിപാറക്കൽ മൊയ്‌തീൻ കോയ, മാതാവ്: സുലൈഖ പുത്തലത്ത്. കടലുണ്ടി എ.എം.എൽ.പി സ്‌കൂൾ, മണ്ണൂർ കൃഷ്‌ണ എ.യു.പി സ്‌കൂൾ, ചാലിയം ഇമ്പിച്ചിഹാജി ഹയർസെക്കണ്ടറി സ്‌കൂൾ, കോയാസ് എസ്. വി. കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, സെൻട്രൽ ടെക്‌നിക്കൽ കോളേജ് കാലിക്കറ്റ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. വിവിധ പ്രൈവറ്റ് കോളേജുക ളിൽ ഇംഗ്ലീഷ് അധ്യാപകനായും, കടലുണ്ടി കമ്മ്യൂണിറ്റി റിസർവ്വിൽ ടൂറിസം പ്രൊമോട്ടറായും ‘ഹരിതം ബുക്‌സിൽ’ സബ് എഡിറ്ററായും സേവനമനുഷ്ഠി ച്ചിട്ടുണ്ട്. ഇപ്പോൾ ഓക്സ്ഫോഡ് അക്കാദമി എന്ന പേരിൽ എൻട്രൻസ് കോച്ചിങ് സെന്ററുകൾ നടത്തുന്നു. സംഗീതത്തിലും, ഗാനരചനയിലും, ചിത്ര കലയിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ‘കടലുണ്ടി-ഒരു സ്വപ്‌നദ്വീപ്’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു‌. സാംസ്‌കാരിക സാമൂഹിക രംഗത്ത് ഷാഫി കടലുണ്ടി എന്നപേരിൽ സജീവ സാന്നിദ്ധ്യം.

ഭാര്യ: ജഹാന ഷെറിൻ

വിലാസം:കാരട്ടിപാറക്കൽ ഹൗസ്

                         കടലുണ്ടി പി.ഒ, കോഴിക്കോട്

                          കേരള-673302

ഫോൺ:  9995691408

                      E-mail:mehanuf@gmail.com

                                mehanufsha@yahoo.com

കൊല്ലം ജില്ലയിൽ മറിയംബീവി സിറാജുദ്ദീൻ ദമ്പതികളുടെ മകളായി 1977-ൽ ജനനം. ദേവിവിലാസം എൽ.പി. സ്‌കൂളിലും വേലായുധ വിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലും സ്‌കൂൾ പഠനം പൂർത്തിയാക്കി കൗൺസിലിങ്ങിൽ പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്ലോമയും ജേർണലിസം പഠനവും പൂർത്തിയാക്കി. അം ഗൻവാടി ടീച്ചറായും ടൈപ്പ് റൈറ്റിംഗ് ടീച്ചറായും പ്രവർത്തിച്ചിരുന്നു. ബ്യൂട്ടീഷനിലും ഹിജാമ തെറാപ്പിയിലും നൈപുണ്യം നേടിയിട്ടുണ്ട്.

ഇരുപത്തിരണ്ട് വർഷമായി പ്രവാസിയാണ്. 2020 മുതൽ കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന യു.എസ്. സൈക്കോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മാനേ ജിംഗ് ഡയറക്ടറായി പ്രവർത്തിച്ചുവരുന്നു, മാധ്യമരംഗത്ത് ഫ്രീലാൻസായി പ്രവർത്തി ക്കുന്നതോടൊപ്പം കൗൺസിലിംഗ് രംഗത്തും ഡി അഡിക്ഷൻ രംഗത്തും ഓഫ് ലൈ നായും ഓൺലൈനായും പ്രാക്ടീസ് ചെയ്യുന്നു.

മസ്രയിലെ സുന്ദരി എന്ന ആദ്യനോവലിലൂടെ വായനക്കാരിൽ ഇടംപിടിച്ച എഴു ത്തുകാരി.

ഭർത്താവ് : ബദർ (പ്രവാസിയായ ബിസിനസ്സുകാരൻ )

മക്കൾ : അൽത്താഫ്, അക്രം, ഫാത്തിമ അബ്ദിയ.

Shop Now

0