മുണ്ടൂർ സേതുമാധവൻ
1942-ൽ പാലക്കാട് മുണ്ടൂരിൽ ജനിച്ചു.
അച്ഛൻ: മാരാത്ത് ഗോവിന്ദൻ നായർ.
അമ്മ: വാഴയിൽ ദേവകി അമ്മ.
മുപ്പതുവർഷത്തിലധികം അദ്ധ്യാപകനായി രുന്നു.
1962-ൽ ആദ്യകഥ പ്രസിദ്ധീകരിച്ചു.
കലിയുഗം എന്ന നോവൽ ചലച്ചിത്രമാക്കുകയുണ്ടായി. ‘ആകാശം എത്ര അകലെയാണ്’ എന്ന കൃതിക്ക് മുണ്ടശ്ശേരി അവാർഡ് ലഭിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ്, കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന അവാർഡ്, വി.ടി. ഭട്ടതിരിപ്പാട് അവാർഡ്, കെ.പി. കേശവമേനോൻ അവാർഡ്, സൃഷ്ടി പാലക്കാട് അവാർഡ്, അക്ഷരകീർത്തി അവാർഡ്, ബി.എസ്.എസ് ഗുരുകുലം അവാർഡ് എന്നിവ ലഭിച്ചു.
‘അമ്മ കൊയ്യുന്നു’ എന്ന കഥ കേരള സർക്കാർ ഏഴാംതരം മലയാളം പാഠാ വലിയിൽ ഉൾപ്പെടുത്തിയിരുന്നു.
ഭാര്യ: കപ്പടത്ത് അംബിക
മകൾ: കെ. ശ്യാമ
മരുമകൻ: സി.കെ. ബിജു.
പേരമകൾ: കെ. ഗാഥ.
വിലാസം: അക്ഷര, മേട്ടുപ്പാളയം സൗത്ത്, സുൽത്താൻപേട്ട, പാലക്കാട് – 678 001
ഫോൺ: 9447003489