മുണ്ടൂർ കൃഷ്‌ണൻകുട്ടി
1935 ജൂലൈ 17-ന് പാലക്കാടു ജില്ലയിലെ മുണ്ടൂരിൽ ജനിച്ചു. പിതാവ്: മണക്കുളങ്ങര ഗോവിന്ദപ്പിഷാരോടി. മാതാവ്: അനുപുരത്ത് മാധവി പിഷാരസ്യാർ. പാലക്കാട് എലിമെൻ്ററി സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാ സത്തിനുശേഷം പറളി ഹൈസ്‌കൂളിൽ സെക്കണ്ടറി വിദ്യാഭ്യാസം. പാല ക്കാട് വിക്ടോറിയ കോളജിൽ നിന്നു ബിരുദം. ബിരുദത്തിനുശേഷം പാല ക്കാട് വി.വി.പി. ഹൈസ്‌കൂളിലെ അദ്ധ്യാപകവൃത്തിക്കിടയിൽ ഒറ്റപ്പാലം എൻ.എസ്.എസ്.ട്രെയിനിംഗ് സെൻ്ററിൽ നിന്ന് അദ്ധ്യാപക ബിരുദം നേടി. ഇതിനിടയിൽ പ്രൈവറ്റായി എം.എ.പാസ്സായി. തുടർന്ന് പാലക്കാട് പി.എം. ജി.ഹൈസ്‌കൂൾ, ട്രെയിനിംഗ് സ്‌കൂൾ എന്നിവിടങ്ങളിലും പ്രവർത്തിച്ചു. ചിറ്റൂർ ട്രെയിനിംഗ് സ്‌കൂളിൽ അദ്ധ്യാപകനായിരിക്കെ സർവീസിൽ നിന്നു പിരിഞ്ഞു.
ആശ്വാസത്തിന്റെ മന്ത്രച്ചരട് എന്ന കഥാസമാഹാരത്തിന് കേരളസാഹിത്യ അക്കാഡമി പുരസ്‌കാരം. എന്നെ വെറുതെവിട്ടാലും എന്ന കഥാസമാഹാര ത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചു. നിലാപിശുക്കുള്ള രാത്രിയിൽ എന്ന കഥാസമാഹാരത്തിന് ചെറുകാട് അവാർഡും ലഭിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച 10 കഥകളിലൊന്നായി മൂന്നാമതൊരാൾ എന്ന കഥയെ ടി. പത്മനാഭൻ പ്രകീർത്തിച്ചിട്ടുണ്ട്.
സീതാകല്യാണം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച മുണ്ടൂർ കൃഷ്ണൻകുട്ടി അനുഗ്രഹീതനായ നടനും പത്രപ്രവർത്തകനുമായിരുന്നു.
2005 ജൂൺ നാലിന് യശഃശരീരനായി.
ഭാര്യ: പരേതയായ കെ.പി. രാധ
മകൻ: ദിലീപൻ എ, മരുമകൾ: ആശാ ദിലീപൻ.