മുരളി വാണിമേൽ
അധ്യാപകൻ, എഴുത്തുകാരൻ, പ്രഭാഷകൻ. 1961 ജൂൺ 28 വടകര താലൂക്കിലെ വാണിമേലിൽ ജനനം. പിതാവ്: കുഞ്ഞിരാമൻ നമ്പ്യാർ സി.എച്ച്. (റിട്ട:വില്ലേജ് അസിസ്റ്റൻ്റ് വാണിമേൽ) മാതാവ്: കെ. പി നാരായണിയമ്മ ഒതയോത്ത്, ആയഞ്ചേരി.
ഭൂമിവാതുക്കൽ എൽ പി സ്‌കൂൾ, എം.എൽ.പി സ്‌കൂൾ, വാണിമേൽ യു.പി. സ്‌കൂൾ, വളയം ഗവൺമെൻ്റ് ഹൈസ്‌കൂൾ, മടപ്പള്ളി ഗവൺമെന്റ് കോളേജ്, ഗവൺമെന്റ്റ് ട്രെയിനിങ് കോളേജ് കോഴിക്കോട്, കോഴിക്കോട് സർവ്വകലാശാല മലയാള വിഭാഗം, സർവ്വകലാശാല വിദ്യാഭ്യാസ വിഭാഗം, എന്നിവിടങ്ങളിൽ പഠനം. എം.എ, എം.എഡ്, എം.ഫിൽ ബിരുദങ്ങൾ.
കോഴിക്കോട് സർവ്വകലാശാലയുടെ വിവിധ ബിഎഡ്, സെൻററുകൾ, മൊകേരി ഗവൺമെൻ്റ് കോളേജ്, കോപ്പറേറ്റീവ് ആർട്സ് കോളേജ് വടകര, എന്നിവിടങ്ങളിൽ താൽക്കാലിക അധ്യാപകൻ. 1989 മുതൽ, പോണ്ടിച്ചേരി വിദ്യാഭ്യാസ വകുപ്പിൽ മയ്യഴിയിൽ അധ്യാപകൻ.
2021-ൽ മലയാളം സീനിയർ ലക്‌ചർ തസ്‌തികയിൽ നിന്ന് വിരമിച്ചു.
ഭാര്യ: പയ്യന്നൂർ ഐക്കോമത്ത് ടി.വി. സിന്ധു.
മകൾ: അമൃത വാണിമേൽ.
വിലാസം :മുരളി വാണിമേൽ
‘നമസ്തെ’
കൊളപ്പറമ്പത്ത്
കോടിയൂറ തപാൽ, കല്ലാച്ചി, വടകര
കോഴിക്കോട് 673 506
ഫോൺ: 9496297252