എൻ.പി. ഗോപിനാഥൻ

പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറക്കടുത്ത നെടുങ്ങോട്ടൂർ സ്വദേശി. അച്ഛൻ: കുളത്തു നാരായണൻ നായർ, അമ്മ: നാവായത്തു പള്ളി യാലിൽ കാർത്യായനിയമ്മ. നെടുങ്ങോട്ടൂർ എൽ.പി. സ്‌കൂൾ, മൂർക്ക നാട് യൂ.പി. സ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. നടുവട്ടം ജനതയിൽനിന്നും ഹൈസ്‌കൂൾ പഠനംകഴിഞ്ഞ് കുറച്ചുകാലം തവ നൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. തുടർപഠനവും ജോലിയും കൽക്കത്തയിൽ. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം, പേർസണൽ മാനേജ്‌മെൻ്റിലും ടാക്സേഷനിലും ബിരുദാനന്തര ഡിപ്ലോമ, ബംഗാളിയിൽ സീനിയർ സർട്ടിഫിക്കറ്റ്. ജനൽക്കാഴ്ച കളുടെ കർത്താവ്. സോഷ്യൽ മീഡിയകളിൽ സജീവം. നീണ്ട പ്രവാസജീവിതത്തിനുശേഷം ഇപ്പോൾ നാട്ടിൽ സ്ഥിരതാമസം.

ഭാര്യ: ഹൈമാവതി.

വിലാസം:നാവായത്ത് പള്ളിയാലിൽ

                        നെടുങ്ങോട്ടൂർ പി.ഒ.

                        നടുവട്ടം-679308.

                       പാലക്കാട് ജില്ല, കേരളം

മൊബൈൽ: 9747506415

Shop Now

0