നന്ദകിഷോർ

തൃശൂർ ജില്ലയിലെ വല്ലച്ചിറ സ്വദേശി. അധ്യാപകനും കവിയുമായിരുന്ന മണ്ണത്ത് ലക്ഷ്മിനാരായണമേനോൻ്റേയും നെല്ലിക്കൽ അമ്മുഅമ്മയുടെയും മകൻ.

നടൻ, എഴുത്തുകാരൻ, ഫലിതപ്രഭാഷകൻ എന്നീ നിലകളിൽ സർഗ്ഗാത്മക പ്രവർത്തനം നടത്തുന്നു. 1984-ൽ എം.കോം. ബിരുദം നേടിയശേഷം നാടകരംഗത്ത് പ്രവർത്തനം തുടങ്ങി. 1987-ൽ തൃശൂർ റൂട്ട് എന്ന നാടകസംഘത്തിനുവേണ്ടി ജോസ് ചിറമ്മൽ സംവിധാനം ചെയ്ത്, കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ‘നാട്യസമാഹാരോഹി’ൽ അവതരിപ്പിച്ച ‘മുദ്രാരാക്ഷസം’ നാടകത്തിൽ സൂത്രധാരനായി വേഷമിട്ടു.

1992 ജൂൺ ഒന്നാം തിയ്യതി നമ്പൂരിഫലിതങ്ങൾ രംഗത്തവതരിപ്പിക്കാൻ തുടങ്ങി. ആയിരത്തോളം വേദികളിൽ ഫലിതം പറഞ്ഞു. റേഡിയോയിലും ടെലി വിഷനിലും പരിപാടികൾ അവതരിപ്പിക്കുന്നു. വിനയപൂർവ്വം വിദ്യാധരൻ, ശാന്തം, കസ്തൂരിമാൻ, വെള്ളരിപ്രാവിൻ്റെ ചങ്ങാതി, പൊറിഞ്ചു മറിയം ജോസ്, 2018 എന്നീ സിനിമകളിലും മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന തട്ടീം മുട്ടീം എന്ന പരമ്പരയിലും അഭിനയിച്ചു. ധാരാളം സീരിയലുകളിലും അഭിനയിച്ചുവരുന്നു.

കാലിക്കറ്റ് സർവകലാശാല, കേരളകാർഷിക സർവ്വകലാശാല എന്നിവിടങ്ങളിൽ ജോലിചെയ്‌തു. 2018 മെയ്‌മാസത്തിൽ സർവ്വീസിൽനിന്നും വിരമിച്ചു.

2006-ൽ ഏറ്റവും നല്ല ഹാസ്യസാഹിത്യകൃതിക്കുള്ള കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു.

തൃശൂർ ജില്ലയിലെ അരിമ്പൂരിൽ താമസം.

ഭാര്യ: ലത.

Shop Now

0