നാടകക്കാരൻ മനോജ് സുനി

നാടകകൃത്ത്, നാടക സംവിധായകൻ, പരിശീലകൻ , നടൻ,

കോട്ടയ്ക്കൽ നായാടിപ്പാറ ജി.യു.പി. സ്‌കൂൾ, രാജാസ് ഹയർസെക്കൻഡറി സ്കൂൾ, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, ഇലന്തൂർ ബി.എഡ് കോളേജ് എന്നി വിടങ്ങളിൽ വിദ്യാഭ്യാസം.

പരീക്ഷണ നാടകങ്ങളിലൂടെ ശ്രദ്ധ നേടി. 2500 ഓളം വേദികളിൽ തിയേറ്റർ ഷോ അവതരിപ്പിച്ചു. തിയേറ്റർ എജ്യുക്കേഷൻ, ക്ലൗൺ തിയേറ്റർ, സയൻസ്/അമേച്വർ തിയേറ്റർ എന്നീ മേഖലകളിൽ നാടകപ്രവർത്തനം ചെയ്‌തുവരുന്നു.

മികച്ച ശാസ്ത്രനാടക സംവിധായകനുള്ള പുരസ്‌കാരം, ഡോ. നരേന്ദ്രപ്രസാദ് സ്മ‌ാരക നാടക പഠന ഗവേഷണകേന്ദ്രം അവാർഡ്, അദ്ധ്യാപക ലോകം അവാർഡ്, മുണ്ടശ്ശേരി സ്‌മാരക അവാർഡ്, മാത്യു എം. കുഴിവേലി – ഹരിതം ബുക്‌സ് ബാല സാഹിത്യ അവാർഡ് എന്നിവ ലഭിച്ചു.

പ്രമാടം നേതാജി ഹയർസെക്കൻഡറി സ്‌കൂളിൽ മലയാളം അദ്ധ്യാപകനായി പ്രവർത്തിക്കുന്നു.

ഫോൺ: 9400243007

Shop Now

0