നവരംഗം നടരാജൻ
ചേർത്തലയിലെ കുത്തിയതോട്ടിൽ നെടുങ്കൊമ്പിൽ 1939-ൽ ജനിച്ചു. അച്ഛൻ: പരമേശ്വരൻ പിള്ള, അമ്മ: ഗൗരിയമ്മ. എം.എ. (മലയാള സാഹിത്യം), ബി.എഡ്, ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. എറണാകുളം മഹാരാജാസ് കോളേജ്, മൂത്തകുന്നം ട്രെയിനിങ്ങ് കോളേജ് തുടങ്ങിയവയിൽ പഠിച്ചു. മഹാരാജാസ് കോളേജിൽ പി.എസ്.യു. എന്ന സംഘടന സ്ഥാപിച്ച വിദ്യാർത്ഥി നേതാവ്. കേരളത്തിലും ലക്ഷ്വദ്വീപിലും ഹൈസ്ക്കൂൾ അദ്ധ്യാപകനായി ജോലിനോക്കി. കേരള സാഹിത്യ അക്കാദമി സ്കോളർ, റേഡിയോ പ്രഭാഷകൻ. എം. ഗോവിന്ദൻ പുരസ്കാരം (മദിരാശി), ഗുണ്ടർട്ട് പുരസ്‌കാരം (തലശ്ശേരി), പുരോഗമന കലാ സാഹിത്യ സംഘം പ്രൈസ് തുടങ്ങിയവ നേടി. അധ്യാപക സംഘടനകൾ, ഫോർത്ത് ഇന്റർനാഷണൽ (കേരള ഘടകം) യുക്തിവാദി സംഘം, കാലിക്കറ്റ് ബുക്ക് ക്ലബ്ബ് മുതലായവയിൽ ഭാരവാഹിയായിരുന്നു. ആനുകാലികങ്ങളിൽ എഴുതിക്കൊണ്ടി രിക്കുന്നു.
ഭാര്യ: വി. നാരായണിക്കുട്ടി.
മക്കൾ: നെവിൻ, നിഷാൻ, നിമി
മരുമക്കൾ: ഷീജ, നിഷ, ജയദേവൻ
കുഞ്ഞുമക്കൾ: നിരഞ്ജനൻ, നിള, നന്ദിത
വിലാസം: നവരംഗം നടരാജൻ മേരിക്കുന്ന് പി.ഒ. കോഴിക്കോട് 673012