നാസർ നാഷ്കോ
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്ത് നിലക്കാമുക്ക് എന്ന ഗ്രാമത്തിലെ വിളയിൽ പാലസിൽ ജനനം. കടയ്ക്കാവൂർ എസ്.എസ്.പി.ബി ഹൈസ്‌കൂളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള കേന്ദ്ര സംസ്കൃത സർവകലാശാലയിൽ ഡിഗ്രിക്ക് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാതെ ബോംബെക്ക് പോയി.
പിന്നെ അവിടെനിന്നും സൗദി അറേബ്യ വഴി ദുബൈ, ഒമാൻ തുടങ്ങിയ സ്ഥലങ്ങളിൽ പലവിധ ബിസിനസ് സംരംഭങ്ങളുമായി നീങ്ങുന്നു.
റിയാദിൽ തുടക്കംകുറിച്ച നാഷ്‌കോ ഗ്രൂപ്പിൻ്റെ ചെയർമാനാണ് നാസർ നാഷ്കോ എന്നറിയപ്പെടുന്ന നാസർ.
ഭാര്യ: ഷഹീദ നാസർ.
മകൻ: അഡ്വ. അവിനാഷ് സാഗർ (എറണാകുളം ഹൈക്കോടതി)
മകൾ: ഡോ. അനഷ്വര (യു എ ഇ
മരുമകൻ: നബീൽ ബഷീർ (ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി)
ചെറുമകൻ: സാഹി മുഹമ്മദ് നബീൽ (ദുബായ്)