നേഹ ഖയാൽ

ആലപ്പുഴയിൽ ജനനം. പിതാവ്: പരേതനായ കമലാസനൻ, മാതാവ്: ഷീലാ ദേവി. ആലപ്പി ശ്രീധരൻ ഭാഗവതർ ആണ് വല്യച്ചൻ. പിതാവിൻ്റെ അകാല വിയോഗത്തിന് ശേഷം അമ്മയുടെ ജന്മനാടായ കുട്ടനാട്ടിൽ ജീവിതവും തുടർവിദ്യാഭാസവും ഹൈസ്‌കൂൾ ജില്ലാതല – വിദ്യാരംഗം സാഹിതോത്സവം ആണ് കവിതാ-ഉപന്യാസ രചനയുടെ ആരംഭം, ശേഷം ജോലിയും പഠനവും ആയി ഒൻപത് വർഷക്കാലം ഉത്തരേന്ത്യൻ പ്രവാസം അവിടെ ഐ.സി.യു ടെക്ന‌ിക്കൽ സ്റ്റാഫ്, ഹോസ്‌പിറ്റൽ എച്ച്.ആർ അഡ്മ‌ിനിസിസ്ട്രഷൻ മേഖലയിൽ ഔദ്യോഗിക സേവനം അനുഷ്ടിച്ചു.

2012-ൽ നാട്ടിൽ മടങ്ങിയെത്തി കലാജീവിതത്തിന് തിരി കൊളുത്തി. എട്ട് ഗാനങ്ങളുടെ രചനയോടെ സാരംഗിയായ് എന്ന ആൽബം നിർമ്മിച്ചും, ശേഷം മലയാള സിനിമയിൽ ഗാനരചയിതാവായും സഹസംവിധായികയായും പ്രവർത്തിച്ചു. ഹിന്ദി ഗീതികളും ഖയാലുകളും രചിക്കുകയും പ്രമുഖ ഹിന്ദുസ്ഥാനി കച്ചേരികളിൽ ആലപിപ്പിക്കുകയും ചെയ്തു.

ഇഷ്ടമേഖലയായ പത്രപ്രവർത്തനരംഗത്തും തുടർന്ന് സ്വതന്ത്ര എഴുത്തുകാരി യായി ഹിന്ദുസ്ഥാനി സംഗീത-രാഗ ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തെയും രാഗത്തെയും കുറിച്ച് എഴുതിയ സംഗീത് ബഹാറും, രാഗ് ബഹാറും ആണ് ഗ്രന്ഥങ്ങൾ,

അഞ്ചു വർഷം യു.എ.ഇയിൽ ഹോസ്‌പിറ്റൽ എച്ച്.ആർ അഡ്മിനിസ്ട്രേഷൻ മേഖലയിലും ഫ്രീ ലാൻസ് മീഡിയ പ്രവർത്തകയായും പ്രവർത്തിച്ചു.

The Expiry Date of love (Pan International social awareness) ഇംഗ്ലീഷ് ഹ്രസ്യചിത്രം ആണ് ആദ്യ സംവിധാനം

ഭർത്താവ്: അഭി.

Email: nehakhayal@gmail.com

Shop Now

0