പി.ആർ.നാഥൻ
പട്ടാമ്പിയിൽ കിഴായൂർ ഗ്രാമത്തിൽ 1946-ൽ ജനനം. യഥാർത്ഥ നാമം പയ്യനാട്ട് രവീന്ദ്രനാഥൻ നായർ. പിതാവ് ചിത്രകലാസ്ഥാപകനായിരുന്ന പുതിയേടത്ത് പ്രഭാകരൻ മേനോൻ, മാതാവ് സരോജിനിയമ്മ ശാസ്ത്രീയ സംഗീതത്തിൽ ബിരുദങ്ങൾ നേടിയ സംഗീതാദ്ധ്യാപികയായിരുന്നു. മുഴുവൻസമയം സാഹിത്യ പ്രവർത്തനത്തിന്നായി പ്രോവിഡൻ്റ് ഫണ്ട് ഓഫീസിലെ ഉദ്യോഗം രാജിവെച്ചു. ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനിയറിങ്ങിൽ ബിരുദധാരി ഇപ്പോൾ കോഴിക്കോട്ടെ പ്രദീപം മാസിക എഡിറ്റർ.
സംഗീതനാടക അക്കാദമി മെമ്പറായിരുന്നു. തത്ത്വചിന്താപരങ്ങളായ രചനകളിലൂടെ മലയാളകഥയെ ദാർശനികതലത്തിലേക്കുയർത്തിയ കഥാകാരൻ എന്നാണ് നിരൂപകർ വിശേഷിപ്പിക്കാറ്. ആകെ 50 കൃതികൾ. കൃതികളിൽ പലതും യൂണിവേഴ്സിറ്റികളിൽ പാഠപുസ്‌തകമായിട്ടുണ്ട്. ചാട്ട, ധ്വനി, ശുഭയാത്ര, പൂക്കാലം വരവായി, കേളി, സ്നേഹസിന്ദൂരം തുടങ്ങി നിരവധി ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. സ്കൂട്ടർ, സീമന്തം, ഇലത്താളം, വർഷമയൂരം, അങ്ങാടിപ്പാട്ട്, പകൽവീട് തുടങ്ങി ധാരാളം സീരിയലുകൾ.
കേരള സാഹിത്യ അക്കാദമി അവാർഡ്, ഡൽഹി സാഹിത്യപരിഷത്ത് അവാർഡ്, വിദ്യാഭൂഷണം അവാർഡ്, ഗായത്രി അവാർഡ്, പൊറ്റെക്കാട് അവാർഡ്, ശ്രീ പത്മനാഭസ്വാമി പുരസ്ക്‌കാരം, കുഞ്ചൻ നമ്പ്യാർ പുരസ്‌കാരം, വിവേകാനന്ദ പുരസ്കാരം, അക്ഷരകളരി അവാർഡ്, നിള അവാർഡ്, ടാഗൂർ അവാർഡ്, തിരക്കഥ അവാർഡ്, തൂലിക അവാർഡ്, നാനാ അവാർഡ്, എം.ടി.വി. അവാർഡ്, ഫിലിം സിറ്റി അവാർഡ്, ഗൃഹലക്ഷ്മി അവാർഡ്, ആജ്‌ക അവാർഡ്, കലാകേരളം അവാർഡ്, ടി.വി. വൈ ജ്ഞാനിക പരിപാടി അവാർഡ്, റോസ്‌ലിൻ അവാർഡ്, ‘അല’ പുരസ്കാരം, ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ അവാർഡ്, ബസ്റ്റ് ട്രാവലോഗ് അവാർഡ് തുടങ്ങി 50 ഓളം അവാർഡുകൾ നേടിയിട്ടുണ്ട്.
6000 വേദികളിൽ വ്യത്യസ്‌ത വിഷയങ്ങളെ ആസ്‌പദമാക്കി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഏഴുവർഷമായി നിത്യേന അമൃത ടി.വിയിൽ ‘ധന്യമീദിനം’ എന്ന പ്രഭാഷണപരമ്പര നിർവ്വഹിക്കുന്നു.
കോഴിക്കോട് മാങ്കാവിൽ സ്ഥിരതാമസം.
പത്നി: വിജയലക്ഷ്മി.
വിലാസം: പെരുമ്പിലാവിൽ സുമന, മാങ്കാവ്, കോഴിക്കോട്
ഫോൺ: 9495413741, 0495 2330959