പാറപ്പുറത്ത്

1924 നവംബർ 14-ന് മാവേലിക്കരയ്ക്കടുത്ത് കുന്നുംഗ്രാമത്തിൽ കിഴക്കേ പൈനുംമൂട് തറവാട്ടിലാണ് പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ പ്രസിദ്ധനായ കെ.ഇ. മത്തായിയുടെ ജനനം. അച്ഛൻ: കുഞ്ഞുനൈന ഈശോ, അമ്മ: ശോശാമ്മ. പ്രൈമറി സ്‌കൂൾ കുന്നം, ചെട്ടിക്കുളങ്ങര ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പഠനം. രണ്ടാംലോക മഹായുദ്ധകാലത്ത് പയനീർ കോർ വിഭാഗത്തിൽ ഹവീൽദാരായി ജോലിയിൽ പ്രവേശിച്ചു. 1965-ൽ 21 വർഷത്തെ സൈനികസേവനത്തിനുശേഷം നാട്ടിൽ തിരിച്ചെത്തി.1973-ൽ മാവേലിക്കരയിൽ സരിത പ്രസ് തുടങ്ങി. 1974 മുതൽ മൂന്നുവർഷം സാഹിത്യ പ്രവർത്തകസംഘത്തിൻ്റെ ഡയറക്‌ടർബോർഡിൽ അംഗമായി. 1981-ൽ എസ്.പി.സി.എസ്. പ്രസിഡന്റുമായി.

പതിനാലു കഥാസമാഹാരങ്ങൾ, പത്തൊൻപത് നോവലുകൾ, ഒരു നാടകം, ഒരു സ്മരണക്കുറിപ്പ് തുടങ്ങി 35-ാളം കൃതികൾ രചിച്ചിട്ടുണ്ട്. 1965-ൽ നാലു വഴികൾ എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യഅക്കാദമി പുരസ്കാരവും എസ്.പി.സി.എസ്. അവാർഡും ലഭിച്ചു.

1981 ഡിസംബർ 30-ന് അന്തരിച്ചു.

ഭാര്യ: അമ്മിണി.

Shop Now

0