പട്ടത്തുവിള കരുണാകരൻ
1925 ജൂലായിൽ കൊല്ലത്ത് പട്ടത്തുവിള കുടുംബത്തിൽ ജനനം. പിതാവ്: കൊച്ചു കുഞ്ഞ്. മാതാവ്: കൊച്ചുകുഞ്ചാളി. കൊല്ലം ക്രെവൻ ഹൈസ്കൂൾ, മദിരാശി പ്രസിഡൻസി കോളേജ്, തിരുവനന്തപുരം ലോ-കോളേജ് എന്നി വിടങ്ങളിൽ പഠനം. കേരള കൗമുദിയിൽ പത്രപ്രവർത്തകനായി ഔദ്യോ ഗികജീവിതമാരംഭിച്ചു. പിന്നീട് വിദേശത്ത് ബിസിനസ് മാനേജ്‌മെന്റ് പഠനം. ന്യൂയോർക്കിലെ സിറാക്യൂസ് സർവകലാശാലയിലെ കോളേജ് ഓഫ് ബിസിനസ് മാനേജ്‌മെൻ്റിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. നാട്ടിൽ തിരിച്ചെത്തി പിയേഴ്‌സ് ലെസ്ലി കമ്പനിയിൽ ജോലി. 1982-ൽ ഡിവിഷണൽ മാനേജരായി വിരമിച്ചു.
മുനി കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും ഉത്തരായണം എന്ന ചലച്ചിത്രത്തിന് നിർമ്മാതാവിനുള്ള കേന്ദ്രസർക്കാർ അവാർഡും ലഭിച്ചു. 1985 ജൂൺ 5-ാം തീയതി നിര്യാതനായി.
ഭാര്യ: യശഃശരീരയായ സാറ
മക്കൾ: അനിത, അനുരാധ