പെരുമ്പടവം

നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. മൂവാറ്റുപുഴ താലൂക്കിലെ പെരുമ്പ ടവം ഗ്രാമത്തിൽ 1938 ഫെബ്രുവരി 12 നു ജനിച്ചു. അച്ഛൻ – നാരായണൻ, അമ്മ – ലക്ഷ്മി, കുട്ടിക്കാലം തൊട്ടേ സാഹിത്യത്തിൽ താൽപ്പര്യമുണ്ടായി. എഴുത്തിന്റെ തുടക്കം കവിതയിലായിരുന്നു. പിന്നീട് കഥയിലേക്കും നോവലിലേക്കും തിരിഞ്ഞു. അയേയം, ആയില്യം, അഷ്ടപദി, അന്തിവെയിലിലെ പൊന്ന്, കാൽവരിയിലേക്ക് വീണ്ടും, പിന്നെയും പൂക്കുന്ന കാട്, ഗ്രീഷ്‌മജ്വാലകൾ, ഒറ്റച്ചിലമ്പ്, മേഘച്ഛായ, ഏഴാം വാതിൽ, ഇടത്താവളം, നിൻ്റെ കൂടാരത്തിനരികെ, വേനലിൽ പൂക്കുന്ന മരം, ഇരുട്ടിൽ പറക്കുന്ന പക്ഷി,  കൃപാനിധിയുടെ കൊട്ടാരം, ഇലത്തുമ്പുകളിലെ മഴ, ദൂര ങ്ങൾ കടന്ന്, എൻ്റെ ഹൃദയത്തിൻ്റെ ഉടമ, ഒരു സങ്കീർത്തനം പോലെ, അരൂപിയുടെ മൂന്നാം പ്രാവ്, വാൾമുനയിൽ വച്ച മനസ്സ് എന്നിവയാണ് പ്രധാന കൃതികൾ. വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വി.ടി ഭട്ടതിരിപ്പാട് സ്‌മാരകം സാഹിത്യ അവാർഡ്, അബുദാബി മലയാളി സമാജം സാഹിത്യ അവാർഡ്, മഹാ കവി ജി സ്‌മാരക സാഹിത്യ അവാർഡ്, അബുദാബി ശക്തി അവാർഡ്, സംസ്ഥാന ബാലസാഹിത്യ അവാർഡ്, ദുബായ് കൈരളി കലാകേന്ദ്രം രജതജൂബിലി സാഹിത്യ അവാർഡ്, മസ്‌കറ്റ് മലയാളി സമാജം സാഹിത്യ അവാർഡ് എന്നിവ കിട്ടിയിട്ടുണ്ട്. ചലച്ചിത്രങ്ങൾക്കു തിരക്കഥ എഴുതി. ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡും ഫിലിം ക്രിട്ടിക്‌സ് അവാർഡും ഫിലിം ഫെയർ അവാർഡും കിട്ടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി ഫിലിം സെൻസർ ബോർഡ്, സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്‌ടർ ബോർഡ് എന്നിവയിൽ അംഗമായിരുന്നു.

വിലാസം: പെരുമ്പടവം വീട്, തമലം, തിരുവനന്തപുരം- 695 012.

Shop Now

0