പ്രതാപന്‍ തായാട്ട്
1964-ല്‍ കോഴിക്കോട്ട് ജനനം. അച്ഛന്‍: തായാട്ട് ബാലന്‍. അമ്മ: കെ.വി. സരോജിനി. തൃക്കോട്ടൂര്‍ എ.യു.പി. സ്‌കൂള്‍ പയ്യോളി, സാമൂതിരി ഗുരുവായൂരപ്പന്‍ സ്‌കൂള്‍ കോഴിക്കോട്, സേവാമന്ദിരം പോസ്റ്റ് ബേസിക് സ്‌കൂള്‍ രാമനാട്ടുകര, ഫാറൂഖ് കോളേജ്, ഭാരതീയ വിദ്യാപീഠ് ന്യൂ ലോ കോളേജ്, സിംബയോ സിസ് സൊസൈറ്റീസ് ഇന്റര്‍നാഷണല്‍ ലോ കോളേജ് പൂനെ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ ദി വീക്കിലി യംഗ്ഇന്ത്യന്‍, ഫ്രീപ്രസ് ജേര്‍ണല്‍ എന്നിവയടക്കം ഡല്‍ ഹിയില്‍ വിവിധ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. ശേഷം കുറച്ചുകാലം അഭിഭാഷകവൃത്തി.
കേരള സംസ്ഥാന സാംസ്‌കാരിക പ്രസിദ്ധീകരണവകുപ്പിന്റെ ഉപദേശകസമിതി അംഗം, സാംസ്‌കാരികവകുപ്പിന്റെ സാംസ്‌കാരിക കേരളം മാസികയുടെ പത്രാധിപസമിതി അംഗം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
മലയാള പ്രസാധകസംഘത്തിന്റെ സ്ഥാപകപ്രസിഡന്റും പബ്ലിഷേഴ്‌സ് ആന്‍ഡ് പീരിയോഡിക്കല്‍ എഡിറ്റേ ഴ്‌സ് കൗണ്‍സിലിന്റെ ചെയര്‍മാനും ഹരിതം ബുക്‌സിന്റെ എഡിറ്ററുമാണ്.
നോവല്‍, നിരൂപണം, ജീവചരിത്രം, ഓര്‍മ്മക്കുറിപ്പുകള്‍ എന്നീ മേഖലകളില്‍ 25-ാളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
പ്രസാധനരംഗത്തെ സമഗ്ര സംഭാവനക്കുള്ള മലയാളം സാംസ്‌കാരികവേദിയുടെ മലയാളീരത്‌ന പുരസ് കാരം, അച്ചടി മാധ്യമരംഗത്തെ സമഗ്ര സംഭാവനക്കുള്ള ദേശീയ മാനവ സംസ്‌കൃതി കേന്ദ്രം പുരസ് കാരം, ജവഹര്‍ലാല്‍ സമ്മാന്‍ പുരസ്‌കാരം, ‘ജീവിതം പറഞ്ഞത്’ എന്ന നോവലിന് ഒ. ചന്തുമേനോന്‍ പുരസ്‌കാരവും ഗ്രന്ഥശ്രീ പുരസ്‌കാരവും ‘വിമതമര്‍മ്മരങ്ങള്‍’ എന്ന ആത്മകഥയ്ക്ക് വി.ടി. പുരസ്‌കാരവും ‘അച്ഛനനുഭവം’ എന്ന ജീവചരിത്രത്തിന് വയലാര്‍ രാമവര്‍മ്മ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.