പ്രേമാനന്ദ് ചമ്പാട്
കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കടുത്ത് ചമ്പാട് ഗ്രാമത്തിൽ ജനനം. അച്ഛൻ: മുണ്ടങ്ങാടൻ ഗോപാലൻ മേസ്ത്രി. അമ്മ: നാണി. ദീർഘകാലം അദ്ധ്യാപകനായിരുന്നു. അംബേദ്‌കർ അവാർഡ്, വിശ്വദീപ്‌തി ചെറുകഥാ അവാർഡ്, അധ്യാപക കലാവേദി ചെറുകഥാ അവാർഡ്, ഗുരുസാഹിതി നോവൽ അവാർഡ്, നരേന്ദ്രനാഥ് പഠനകേന്ദ്രം അവാർഡ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, കഥാപ്രസംഗ അക്കാദമി അവാർഡ്, ആശ്രയ പുരസ്‌കാരം, തുളുനാട് ചെറുകഥാ അവാർഡ്, കുഞ്ഞുണ്ണി മാഷ് സ്മ്‌മരാക പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എൺപതിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
ഭാര്യ: ഗീത
മക്കൾ : പ്രേംജിത്ത്,പ്രജിന
മരുമകൻ: ഷിജിത്ത്
പേരമകൾ : അനിക
വിലാസം : പ്രേമാനന്ദ് ചമ്പാട് ചമ്പാട് പി.ഒ, കണ്ണൂർ 670 694