പുനത്തിൽ കുഞ്ഞബ്‌ദുള്ള
1940-ൽ വടകര താലൂക്കിലെ ഒഞ്ചിയത്ത് ജനനം. കാരക്കാട് മാപ്പിള എൽ. പി.സ്‌കൂളിൽ പ്രാഥമികവിദ്യാഭ്യാസം, ശേഷം മടപ്പള്ളി ഗവ.ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂളിൽ കോഴിക്കോട് മലബാർ ക്രിസ്‌ത്യൻകോളജ്, മടപ്പള്ളി ഗവ.കോളജ് എന്നിവിടങ്ങളിൽ നിന്നായി പി.യു.സി. പൂർത്തിയാ ക്കി. തുടർന്ന് തലശ്ശേരി ബ്രണ്ണൻകോളജിൽ നിന്ന് രസതന്ത്രതത്തിൽ ബിരു ദം. അഖിലേന്ത്യാ എൻട്രൻസ് പരീക്ഷയിൽ റാങ്കോടെ എം.ബി.ബി.എസിന് അലിഗഢ് സർവ്വകലാശാലയിൽ ചേർന്നു ബിരുദം നേടി.
നിഷ്‌കളങ്കമായ ഭാഷയും ഭാവനയും കൊണ്ട് മലയാളസാഹിത്യത്തെ കീഴ ടക്കിയ കഥാകൃത്ത്. ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ മാതൃഭൂമി ആഴ്‌ചപ തിപ്പിലെ ബാലപംക്തിയിൽ പ്രസിദ്ധീകരിച്ച ഭാഗ്യക്കുറിയാണ് ആദ്യകഥ. നോവൽ, ചെറുകഥ, ബാലസാഹിത്യം, വിമർശനം, യാത്രാവിവരണം, തുട ങ്ങിയ രംഗത്തെല്ലാം നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വം. മൂന്നുതവണ കേരള സാഹിത്യ അക്കാഡമി അവാർഡിനർഹനായി. 1980-ൽ സ്‌മാരകശിലകൾക്ക് മികച്ച നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു.
ഭാര്യ: ഹലീമ
മക്കൾ: നസീമ, ആസാദ്, നവാസ്
വിലാസം: മുൻസിപ്പൽ ബസ്സ്റ്റാൻഡിനു സമീപം വടകര.