പ്രമുഖരുടെ അഭിപ്രായങ്ങളും അനുമോദനങ്ങളും
”കേവലം വാചകമേളകള്‍ക്കപ്പുറം നിലനില്‍ക്കുന്ന ഈ പംക്തി തയ്യാറാക്കാന്‍ ഒരെഴുത്തുകാരന്റെ കര്‍മ്മജീവിതം മുഴുവന്‍ അലയുന്ന പ്രതാപന്‍ തായാട്ടും സുഹൃത്തുക്കളും പത്രപ്രവര്‍ത്തനത്തില്‍ ഒരു പുതിയ പാത വെട്ടിത്തെളിയിക്കുകയാണ്.”
- എം.ടി, ജനുവരി 2002
”ജ്ഞാനപീഠമുള്‍പ്പെടെ വലിയ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ എം.ടി. വാസുദേവന്‍നായര്‍ക്ക് ലഭിക്കുന്ന പുതിയ റെക്കോര്‍ഡാണ് അദ്ദേഹത്തെക്കുറിച്ച് ഒരേസമയം പ്രസിദ്ധീകരിക്കുന്ന 11 പുസ്തകങ്ങള്‍. തായാട്ട് ശങ്കരനും കെ. തായാട്ടും തായാട്ട് ബാലനും സ്വരൂപിച്ച ജീവിതമൂല്യങ്ങളാണ് പ്രസാധനരംഗത്ത് ഹരിതത്തിന്റെ മുഖമുദ്ര. ഒന്നരപതിറ്റാണ്ടിനിടയില്‍ പ്രസാധനരംഗത്ത് ഹരിതം കൈവരിച്ച നേട്ടങ്ങള്‍ ശ്ലാഘനീയമാണ്.”
- ഉമ്മന്‍ ചാണ്ടി, ഡിസംബര്‍ 2015
”ഭാരതം വര്‍ഗ്ഗീയതയിലേക്കുള്ള യാത്രാവഴിലാണെന്ന് ഞാന്‍ ഭയപ്പെടുന്നു. മതേതരവാദികളായ പൊതുസമൂഹം ഒന്നിച്ചുനിന്ന് ഇതിനെതിരെ പോരാടണം. ഹരിതം ഈ വഴി സഞ്ചരിക്കുന്നു എന്നത് ഏറെ ആഹ്ലാദകരമാണ്. ഒരു പ്രസാധകഗൃഹം എന്ന നിലയില്‍ മനുഷ്യനന്മ നിലനിര്‍ത്താനുള്ള പ്രവര്‍ത്തന ങ്ങളില്‍ ഇനിയും ഏര്‍പ്പെടട്ടെ എന്നാശംസിക്കുന്നു.”
- സ്വാമി അഗ്നിവേശ് ജനുവരി, 2016
”പ്രതാപന്‍ തായാട്ട് സാഹസികനാണ്. തായാട്ട് ശങ്കരന്‍ സാഹസികനായിരുന്നു. തായാട്ട് ബാലന്‍ സാഹ സികനാണ്. തായാട്ട് കുടുംബം സാഹസികരുടെ കുടുംബമാണ്. അതുകൊണ്ടാണ് എം.ടി. അനുയാത്രപോലൊരാശയം സാംശീകരിക്കാനും പ്രവൃത്തിപഥത്തിലെത്തിക്കാനും കഴിയുന്നത്.”
- എം.പി. വീരേന്ദ്രകുമാര്‍, ഡിസംബര്‍ 2015
”ഇന്ന് പ്രസാധനം ഒരു കലയായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രസാധന കല. അത് ശരിക്കും കലയാണ്. അതായത് പുസ്തകം സൃഷ്ടിക്കുക എന്നുള്ളത് കഥ എഴുതുന്നപോലെ, നോവല്‍ എഴുതുന്നതുപോലെ, കവിത എഴുതുന്നതു പോലെ സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനമായി മാറിയിട്ടുണ്ട്. അത് പ്രതാപന്‍ തായാട്ടിന് സാധിച്ചിട്ടുള്ള നല്ലൊരു കാര്യമാണ്. പ്രതാപന്‍ തായാട്ട് പ്രസാധനത്തെ സര്‍ഗ്ഗാത്മകമാക്കി. ഹരിതം ബുക്‌സ് അതിന്റെ തുടക്കം മുതലേ വളരെ സര്‍ഗ്ഗാത്മകമായിരുന്നു.”
- എം. മുകുന്ദന്‍, മെയ് 2012
”വിവരാവകാശനിയമം എത്രത്തോളം പ്രധാനമാണെന്നത് കാലം തെളിയിക്കും. ഈ നിയമത്തെക്കുറിച്ച് ഒരു പുസ്തകം ഇംഗ്ലീഷിലും മലയാളത്തിലും എഴുതാന്‍ അഡ്വ. ദീപ്തി മേരി വര്‍ഗീസും അതു പ്രസാധനം ചെയ്യാന്‍ ഹരിതം ബുക്‌സും മുന്നോട്ടുവന്നു എന്നത് വലിയ കാര്യമാണ്. കാലത്തിനുമുമ്പേ നടക്കാന്‍ തയ്യാറായ ദീപ്തിക്കും ഹരിതത്തിനും അഭിനന്ദനങ്ങളും ഈ നിയമത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടി നിലകൊണ്ട ഒരാള്‍ എന്ന നിലയില്‍ ഹൃദയപൂര്‍വ്വമായ നന്ദിയും രേഖപ്പെടുത്തുന്നു.”
- അരവിന്ദ് കെജ്‌രിവാള്‍, ഡിസംബര്‍ 2008
”ഓ. ബാപ്പ്‌രേ… ഗൗരവമുള്ള വായന മലയാളത്തില്‍ ഇത്രയധികം? പോപ്പുലര്‍ സാഹിത്യത്തില്‍പോലും മറ്റു ഭാഷകളില്‍ ഇത്രവലിയ പുസ്തകങ്ങള്‍ കാണില്ല. സാനുമാസ്റ്ററെ പോലുള്ള സീരിയസ്സ് എഴുത്തുകാര്‍ക്ക് മലയാളംപോലുള്ള ഒരു ഭാഷയില്‍ മാത്രമായിരിക്കും ഇത്രയുംവലിയ സാംഗത്യം. ഹരിതം ബുക്‌സിന് സാഹിത്യത്തോടും ചിന്തയോടുമുള്ള പ്രതിബദ്ധതകൂടിയാണ് ഈ പുസ്തകം.”