റഫീഖ് പന്നിയങ്കര
സ്വദേശം കോഴിക്കോട്. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്നു. ആകാശവാണിയിലും കഥകൾ അവതരിപ്പിക്കാറുണ്ട്.
ഏറെക്കാലം സൗദിഅറേബ്യയിലായിരുന്നു. 2005-2020 കാലയളവിൽ റിയാദിൽ നിന്നും ചെരാത് സാഹിത്യവേദി പുറത്തിറക്കിയിരുന്ന ഇല ഇൻലൻഡ് മാസികയുടെ പത്രാധിപസമിതി അംഗം,
കേരള സാംസ്കാരികവകുപ്പിൻ്റെ തകഴി സ്‌മാരക കഥാപുരസ്‌കാരം, തിരുവന ന്തപുരം ശ്രീലയം കലാവേദിയുടെ മിനിക്കഥാസമ്മാനം, ദുബായ് കൈരളി കലാ കേന്ദ്രം ചെറുകഥാസമ്മാനം, ഷാർജ തനിമ കലാവേദി മിനിക്കഥാസമ്മാനം, കവി പി.ടി. അബ്ദുറഹ്‌മാൻ സ്‌മാരക കവിതാസമ്മാനം, കേളി കടമ്മനിട്ട രാമകൃഷ്‌ണൻ കവിതാസമ്മാനം, പുരോഗമന കലാ സാഹിത്യസംഘം കഥാസമ്മാനം (പാലക്കാട് സംസ്ഥാന സമ്മേളനം 2013, കോഴിക്കോട് ജില്ലാസമ്മേളനം 2016), ഷാർജ അക്ഷരം കഥാസമ്മാനം, അബുദാബി മലയാളി സമാജം കവിതാസമ്മാനം, നവയുഗം സഖാവ് കെ.സി. പിള്ള സ്‌മാരക കഥാസമ്മാനം, യുവകലാസാഹിതി കവിതാസമ്മാ നം, അയ്മനം കരുണാകരൻകുട്ടി കഥാസമ്മാനം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തി.
വിലാസം: പുളക്കൽ പറമ്പ്
കോഴിക്കോട് – 673 014
E-mail: panniyankara@gmail.com
FaceBook: www.facebook.com/rafeeqpanniyankara