രാഹുൽ തായാട്ട്
1956-ൽ തലശ്ശേരിയിലെ ചമ്പാടിൽ ജനനം. അച്ഛൻ: പ്രശസ്ത ബാല സാഹിത്യകാരനായിരുന്ന കെ. തായാട്ട്. അമ്മ: പത്മിനി തായാട്ട്. സയൻസിൽ ബിരുദാനന്തര ബിരുദവും അധ്യാപക പരിശീലനത്തിൽ ബിരുദവും വിദേശ സർവകലാശാലയിൽ നിന്നും ഡിസ്‌ലക്‌സിയയിൽ ഡിപ്ലോമയും.
ഏറെക്കാലത്തെ പ്രവാസജീവിതത്തിനുശേഷം ഡിസ്‌ലക്സിയ തെറാ പിസ്റ്റും ചൈൽഡ് അഡോളസൻ്റ് കൗൺസിലറുമായ ശ്രീലത തായാട്ടുമായി ചേർന്ന് 2005 മുതൽ തലശ്ശേരി തിരുവങ്ങാടിൽ ‘ടീച്ച്’ എന്ന പേരിൽ പഠനവൈകല്യമുള്ള കുട്ടികൾക്കായി ക്ലിനിക്കും പരിഹാര ബോധനവും നടത്തുന്നു.
ഭാര്യ: ശ്രീലത തായാട്ട് (MA, B.Ed, PGDSLM, PGDCAFC, PGDMLD, Diploma in Remedial Therapy)
വിലാസം: ‘ടീച്ച്’ തിരുവങ്ങാട്
തലശ്ശേരി 670 103
ഫോൺ: 8606004050
E-mail: teachchild@ymail.com