രാമൻ നമ്പ്യാർ ഇരിങ്ങണ്ണൂർ
1938 മാർച്ച് 6-ന് കോഴിക്കോട് ജില്ലയിൽ ഇരിങ്ങണ്ണൂരിൽ ജനനം. മാതാപിതാക്കൾ: പരേതരായ എം.പി. ഉൽപലാക്ഷി അമ്മയും കെ.എം. രാമൻനമ്പ്യാരും. ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ.പി. സ്‌കൂൾ, കടത്തനാട് രാജാസ് ഹൈസ്‌കൂൾ, തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, കോഴിക്കോട് ഗവ. ട്രെയ്‌നിംഗ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 35 വർഷത്തെ അധ്യാപകസേവനത്തിനുശേഷം ഇരിങ്ങണ്ണൂർ ഹൈസ്‌കൂളിൽ നിന്ന് 1994 മാർച്ച് 31-ന് വിരമിച്ചു. ഇപ്പോൾ കായപ്പനിച്ചിയിലെ സ്വന്തം വീട്ടിൽ വിശ്രമജീവിതം നയിക്കുന്നു.
ഭാര്യ: സുലോചന.
മക്കൾ: ദിനേഷ്, ദീപ, ദിവ്യ.
വിലാസം: രയരോത്ത്
കായപ്പനിച്ച് പി.ഒ, തൂണേരി
കോഴിക്കോട് 673 505
ഫോൺ: 9745937781