റഷീദ് കുമരംപുത്തൂർ
പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്തുള്ള കുമരംപുത്തൂരിൽ ജനനം.
കഥ, കവിത, ഏകാങ്ക നാടകം, കുറിപ്പുകൾ എന്നിവ എഴുതാറുണ്ട്.
കവിതക്ക് അങ്കണം സാംസ്‌കാരിക വേദിയുടെ ടി.വി. കൊച്ചുബാവ പുരസ്‌കാരം കഥയ്ക്ക് പുലാപ്പറ്റ ജയപ്രകാശ് സ്‌മാരക പുരസ്‌കാരം, വണ്ടൂരിലെ ഒരുമ സാഹിത്യ വേദിയുടെ കഥാ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കുമരംപുത്തൂരിലെ കൊങ്ങശ്ശേരി സ്‌മാരക പൊതുജന വായനശാലയുടെ സെക്ര ട്ടറിയാണ്. യുവ കലാസാഹിതി സംസ്ഥാന കമ്മിറ്റിയിലും, കെ.രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ നിർവ്വാഹക സമിതിയിലും അംഗമാണ്.
കലാ- സാംസ്കാരിക രംഗത്തും, ഗ്രന്ഥശാലാ രംഗത്തും സജീവമായി പ്രവർ ത്തിക്കുന്നു.
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ അഡ്വൈസറായി ജോലി ചെയ്യുന്നു. കേരള സാഹിത്യ അക്കാദമിയിൽ പ്രൂഫ് റീഡിംഗും ചെയ്യാറുണ്ട്.
ഭാര്യ: ആമിന
മക്കൾ: സഹ്ല ഷെറിൻ, അമൽ റാഷിദ്
മേൽവിലാസം : ‘അക്ഷര’ മണ്ണാർക്കാട് കോളേജ്, പി.ഒ
പാലക്കാട്- 678583
ഫോൺ: 9447840889