സലില പി.കെ.

1964-ൽ ജനനം. അച്ഛൻ: കെ.എൻ. കേശവൻ. അമ്മ: പാറുക്കുട്ടി. തട്ടക്കുഴ ഗവ. ഹൈസ്‌കൂൾ, വിന്നേഴ്സ് കോളേജ് തട്ടക്കുഴ, തൊടുപുഴ ന്യൂമാൻസ് കോളേജ്, റാന്നി എം.എസ്.ബി.റ്റി.എസ്, കോട്ടപ്പുറം എസ്.എൻ.ബി.എഡ്. കോളേജ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ചരിത്രത്തിലും, വിദ്യാഭ്യാസത്തിലും ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും. പുലാപ്പറ്റ എം.എൻ.കെ.എം. ഗവ. ഹയർ സെക്കൻററി സ്‌കൂളിൽനിന്ന് റിട്ടയർ ചെയ്‌തു. തെങ്കര, എടത്തനാട്ടുകര ഗവൺമെന്റ് ഹൈസ്കൂ‌ളുകളിൽ ജോലി ചെയ്‌തു. ആനുകാലികങ്ങളിൽ എഴുതുന്നു. KSTA അധ്യാപകർക്കായി നടത്തിയ കഥാ, കവിത മത്സരങ്ങളിൽ നിരവധിസമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.

ഭർത്താവ് : ജി. ബിനു.

മക്കൾ: ഡോ. മേഘ, ഡോ. അനഘ.

വിലാസം : സരായി ഹൗസ്

                           മുക്കണ്ണം, പെരിമ്പിടാരി പി.ഒ.,

                           മണ്ണാർക്കാട്, പിൻകോഡ് 678 762

ഫോൺ : 8921511556

Shop Now

0