ശത്രുഘ്‌നൻ
1947-ൽ കോഴിക്കോട്ട് ജനനം. യഥാർത്ഥ പേര് വി ഗോവിന്ദൻകുട്ടി മേനോൻ. അച്ഛൻ: കൊല്ലത്ത് മാധവമേനോൻ അമ്മ വെങ്ങാലിൽ നാണിക്കൂട്ടി അമ്മ ഗുരു വായൂരപ്പൻ കോളജിൽ നിന്ന് ബി.കോം. ബിരുദം എടുത്തശേഷം എഫ്.എ.സി.ടി. യിൽ ചേർന്നു. പന്ത്രണ്ടു വർഷം ഗൾഫിൽ മസ്‌കറ്റിലെ യൂനിയൻ ബാങ്ക് ഓഫ് ഒമാനിൽ ഇന്റേണൽ ഓഡിറ്ററായിരുന്നു. പിന്നീട് മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ സഹപത്രാധി പരായി (1989-1996) ഇപ്പോൾ മുഴുവൻ സമയം കഥാകൃത്തും തിരക്കഥാകൃത്തും. കേരള സാഹിത്യഅക്കാദമി അവാർഡ് (സമാന്തരങ്ങൾ), എസ്.കെ.പൊറ്റെക്കാട്ട് അവാർഡ് (പാപ്പാത്തിക്കാലം),കേന്ദ്രസാഹിത്യഅക്കാദമിഅവാർഡ്(വിവർത്തനം), വി.ടി. അവാർഡ്, സഹൃദയവേദി അവാർഡ് എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പതിനാറോളം സിനിമകൾക്ക് തിരക്കഥയെഴുതി ഈ പുഴയും കടന്ന്, കളിയൂ ഞ്ഞാൽ, നക്ഷത്രത്താരാട്ട്, സ്‌പർശം, നിറം എന്നിവ പ്രധാന തിരക്കഥകൾ.
ഭാര്യ: അമ്മു
മകൾ: വിനയ മേനോൻ
മരുമകൻ: ഭാവേഷ് ഷാ
പൗത്രി: അനാമിക മേനോൻ ഷാ
വിലാസം: 4- ഡി, റീഗേറ്റ്, മറീന അപ്പാർട്ട്മെന്റ്സ് തേർവീട് റോഡ്, നാലാം ഗേറ്റിനു സമീപം
കോഴിക്കോട് – 673 032.