ഷബീന നജീബ്
കണ്ണൂർ ജില്ലയിലെ ചിറക്കൽ, കീരിയാട് ജനനം. പിതാവ്: വലിയകണ്ടത്തിൽ അബ്ദുൽ ഖാദർ, മാതാവ്: മൈക്കാരൻ സുഹറാബി. വളപട്ടണം ഗവ ഹൈസ്കൂൾ, കണ്ണൂർ ചിന്മയ മിഷൻ കോളേജ്, കണ്ണൂർ മാമ്പ ബിഎഡ്ഡ് കോളേജ് എന്നിവിടങ്ങളിൽ വിദ്യഭ്യാസം. സാമ്പത്തിക ശാസ്ത്രത്തിലും അദ്ധ്യാപക പരിശീലനത്തിലും ബിരുദങ്ങൾ. ഏറെക്കാലം അദ്ധ്യാപികയായി പ്രവർത്തിച്ചു.
ഡൽഹി മലയാളം ലിറ്ററേച്ചർ പുരസ്‌കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ആനുകാലികങ്ങളിലും സാമൂഹികമാദ്ധ്യമങ്ങളിലും സജീവ സാന്നിദ്ധ്യം.
ഭർത്താവ്: പരേതനായ മുഹമ്മദ് നജീബ്.
മകൻ: മുഹമ്മദ് അമൻ നജീബ്. (എഞ്ചിനിയറിംഗ് വിദ്യാർത്ഥി)
Email: shabi-mikaz@gmail.com