സൗമ്യ മേരി
ആലപ്പുഴ ജില്ലയിലെ പൂങ്കാവ് പള്ളിപ്പറമ്പിൽ പൊന്നൻ്റെയും ആലീസിൻ്റെയും മകൾ, തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്ക്‌കൂളിൽ നിന്നും ഹയർ സെക്കൻഡറി വിദ്യഭ്യാസം നേടിയ ശേഷം തിരുവനന്തപുരം ഗവ. നഴ്സിങ്ങ് കോളേജ്, ആലപ്പുഴ ഗവ. നഴ്സിങ്ങ് കോളേജ് എന്നിവിടങ്ങളിലായി നഴ്‌സിങ്ങിൽ ഡിഗ്രിയും പി. ജിയും പൂർത്തിയാക്കി. നിലവിൽ നഴ്‌സിങ്ങ് ഓഫീസറായി സേവനം അനുഷ്‌ഠിക്കുന്നു. ആലപ്പുഴ റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച കഥാമത്സരത്തിൽ ‘ദൈവത്തിന്റെ ഗ്രഹണം‘ എന്ന കൃതി പുരസ്‌കാരം നേടി. ഓൺലൈൻ മാധ്യമത്തിൽ കഥ, കവിത, നോവൽ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ നോവൽ ‘മഴയുടെ മണം പോലെ‘ ഹരിതം ബുക്സ‌് സംഘടിപ്പിച്ച ‘ന്യൂജെൻ നോവൽരചനാ മത്സരത്തിൻ്റെ ചുരുക്ക പട്ടികയിൽ ഇടം നേടി.
ഭർത്താവ് : വിനീത് റാഫേൽ
മക്കൾ : എസ്തേർ, ഹേസൽ
Email : soumyamarysnk@gmail.com