ശ്രീനി ബാലുശ്ശേരി
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ ജനനം. 1972 മുതൽ എഴുതിവരുന്നു. 1988-ൽ കോഴിക്കോട് നഗരസഭയിൽ ജോലിയിൽ പ്രവേശിച്ചു.
2009-ൽ വിരമിച്ചു.
വിവിധ പ്രസിദ്ധീകരണങ്ങളിലായി 500 ഓളം ചെറുകഥകൾ, 50-ലേറെ നോവലുകൾ, നൂറോളം യുക്തിവാദലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരി ച്ചിട്ടുണ്ട്.
ചിന്തുവിൻ്റെ ഗുഹായാത്ര എന്ന ബാലനോവലിന് 2000-ലെ ഭീമാ സ്‌മാരക അവാർഡും 2001-ലെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡും ലഭിച്ചു. പരകായം എന്ന നോവലിന് 2018-ലെ ആർ.കെ. രവിവർമ്മ സാഹിത്യ പുരസ്കാരവും 2018-ലെ നവോത്ഥാന ശ്രേഷ്ഠ പുരസ്‌കാരം, ധാർമ്മികത മാസികയുടെ 2018-ലെ രചനാ പുരസ്‌കാരം, 24 ഫ്രെയിം ഗ്ലോബൽ എക്സലൻസി അവാർഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തി.
വിലാസം: ‘ചന്ദനശ്ശേരി’
കൈരളി – കുന്നത്തെരു റോഡ്
ബാലുശ്ശേരി- 673 612
ഇ.മെയിൽ: sreenibalussery@gmail.com