സുബൈദ കോമ്പിൽ
കണ്ണൂർ ജില്ലയിലെ ഉളിയിൽ കോമ്പിൽ വീട്ടിൽ മണലിൽ കുഞ്ഞഹമദിന്റെയും ആയിശയുടെയും മകളായി ജനനം.
ഉളിയിൽ യു.പിസ്കൂൾ, ചവശ്ശേരി ഹയർസെക്കൻഡറി സ്‌കൂൾ, വാടാനപ്പള്ളി അനാഥശാല (കാലിക്കറ്റ് യൂനിവേഴ്‌സിറ്റി) മാനന്തവാടി ടീച്ചർ എജ്യൂക്കേഷൻ സെന്റർ, കോഴിക്കോട് യൂണിവേഴ്‌സിറ്റി (വിദൂരവിദ്യാഭ്യാസം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. വിദേശത്തും സ്വദേശത്തുമായി നിരവധി വിദ്യാലയങ്ങളിൽ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു.
2021 -ൽ പുറത്തിറങ്ങിയ സാഹിത്യ പബ്ലിക്കേഷൻസിന്റെ വാക്കിന്റെ വെളിപാട് എന്ന കവിതാസമാഹാരത്തിൽ കവിത പ്രസിദ്ധീകരിച്ചു. ‘പാറാടൻ’ പുതുതായി പുറത്തിറങ്ങിയ ചെറുകഥാസമാഹാരമാണ്.
2022-ലെ ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയിൽവെച്ച് ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച ‘ചോരച്ചീന്ത്’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്യപ്പെട്ടു.
ഇപ്പോൾ റിയാദ് അൽഖർജ് ഇസ്‌ലാമിക്സെൻ്ററിൽ പരിഭാഷകയായി ജോലി ചെയ്യുന്നു. സൗദിയിലെ വിവിധ സാംസ്‌കാരിക സംഘടനകൾ നടത്തിയ കഥ കവിത മത്സരങ്ങളിൽ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനം എന്നിവ എഴുതാറുണ്ട്.
മക്കൾ: അഹമ്മദ് ത്വയ്യിബ്, അഹ്‌സൻ തമീം, അംന തസ്കിയ
വിലാസം : കോമ്പിൽവീട്
പി.ഒ, ഉളിയിൽ
വഴി മട്ടന്നൂർ
കണ്ണൂർ- 670 702
subaidakk@gmail.com