സുകുമാരൻ കാരാട്ടിൽ

1974-ൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ജനനം. അച്ഛൻ: ചാമി. അമ്മ: സരോജിനി. മണ്ണാർക്കാട് ദാറുന്നജാത്ത് ഹൈസ്‌കൂൾ, എം.ഇ.എസ്. കല്ലടി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

1998-ൽ പോലീസ് സേനയിൽ പ്രവേശിച്ചു. ഇപ്പോൾ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ.

ബാംഗ്ലൂർ ശ്രീനാരായണ ഗുരു സമിതി സാഹിത്യ പുരസ്‌കാരം (2007), ലേഖ നത്തിനും (2011) കഥയ്ക്കും (2021) കാവൽ കൈരളി സാഹിത്യ പുരസ്കാരം, വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ആനുകാലികങ്ങളിൽ കഥകളും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.

ഭാര്യ: രേഖ

മകൾ: നിവേദിത

വിലാസം: ‘കാരാട്ടിൽ’ ഹൗസ്

                         ശിവൻകുന്ന്, മണ്ണാർക്കാട് പി.ഒ.

                         പാലക്കാട് 678 582

.

Shop Now

0