സുമംഗല (ലീലാനമ്പൂതിരിപ്പാട്)
1936 മെയ് 16-ന് പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണമനയിൽ ജനനം. ഋഗ്വേദ ഭാഷാ-ഭാഷ്യ കർത്താവും സംസ്‌കൃത പണ്ഡിതനുമായ ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാടിന്റെയും ഉമാ അന്തർജനത്തിന്റെയും മകൾ. ബാലസാഹിത്യകാരിയായി ലബ്ദപ്രതിഷ്ഠനേടിയ ഇവർ കേരള കലാമണ്ഡലത്തിൻ്റെ ചരിത്രം രചിച്ചിട്ടുണ്ട്. കുറിഞ്ഞിയും കൂട്ടുകാരുമാണ് ആദ്യഗ്രന്ഥം. മലയാളം എക്കാലത്തും ഓർക്കുന്ന നിരവധി കനപ്പെട്ട ഗ്രന്ഥ ങ്ങളുടെ കർത്താവ്.
അമേരിക്കയിലെ സ്‌മിത്ത് ഡോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി ആശ്ചര്യ ചൂഢാമണി കൂടിയാട്ടത്തിൻ്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷി ലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. നാഷണൽ ബുക്ക്‌ട്രസ്റ്റിനു വേണ്ടിയും ഏറെ ബാലസാഹിത്യകൃതികൾ ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
കേരള സാഹിത്യഅക്കാദമി അവാർഡ്, കേരള സാമൂഹിക ക്ഷേമവകു പ്പിന്റെ അവാർഡ്, തൃശൂർ ലോട്ടറി ക്ലബ്ബ് അവാർഡ്, എ.പി.പി. നമ്പൂതിരി അവാർഡ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
കേരള കലാമണ്ഡലത്തിൻ്റെ പബ്ലിസിറ്റി ഓഫീസറായി ദീർഘകാലം പ്രവർത്തിച്ചു.
ഭർത്താവ്: ദേശമംഗലം അഷ്ടമൂർത്തി നമ്പൂതിരിപ്പാട്
മക്കൾ: ഡോ. ഉഷാ നമ്പൂതിരിപ്പാട്, നാരായണൻ, അഷ്ടമൂർത്തി
വിലാസം: ദേശമംഗലം മന
ഊട്ടുപുര, വടക്കാഞ്ചേരി
തൃശൂർ 680 590