ഡോ. സുനിത ഗണേഷ്
പാലക്കാട് ജനനം. ഭൗതികശാസ്ത്രത്തിൽ ഡോക്ടറേറ്റ്, വിദ്യാഭ്യാസത്തിൽ ബിരുദം, മനുഷ്യവിഭവ വികസനത്തിൽ എം.ബി.എ, യു.ജി.സി നെറ്റ് (ഭൗതികശാസ്ത്രം), സെറ്റ് എന്നീ യോഗ്യതകൾ. പാലക്കാട് ജില്ലാ മുൻസിഫ് കോടതിയിൽ ക്ലാർക്കായി ജോലി ചെയ്തിട്ടുണ്ട്. ഫാറൂക്ക് കോളേജ്, വയനാട് ഡബ്ലിയു.എം.ഒ. കോളേജ് എ ന്നിവിടങ്ങളിൽ ഭൗതികശാസ്ത്ര അധ്യാപികയായിരുന്നു. 2011 മുതൽ ഗവ. വിക്ടോറിയ കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസർ, ഭൗതികശാസ്ത്ര ഗവേഷണത്തിൽ മാർഗ്ഗനിർ ദേശി. അന്തർദേശീയ ഭൗതികശാസ്ത്ര കോൺഫറൻസുകളിൽ അവതരപ്പിച്ച പ്രബ ന്ധങ്ങൾക്ക് മികച്ച പ്രബന്ധങ്ങൾക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കരിമഷിക്ക് ഒ.വി. വിജയൻ സ്‌മാരക യുവ പുരസ്‌കാരം, അക്ഷരസ്ത്രീ പുരസ്‌കാരം, പ്രതിഛായാ നോവൽ പുരസ്കാരം, സാഹിത്യ സംഭാവനയ്ക്കുള്ള കേരളബാങ്കിൻ്റെ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിത, ശാസ്ത്രലേഖനങ്ങൾ എന്നിവ എഴുതുന്നു.
പങ്കാളി: ഡോ. സി. ഗണേഷ്
മകൾ: തംബുരു (സ്നിഗ്ദ്ധ)
വിലാസം: ‘പുഞ്ചിരി’,
രാമകൃഷ്ണ നഗർ, ആറാം ലേയിൻ,
എഞ്ചിനീയറിംഗ് കോളേജ് പി.ഒ,
അകത്തേത്തറ, പാലക്കാട്.