സുരേഷ് എ സി

1958 ഫെബ്രുവരി 11-നു ഖത്തറിൽ ജനനം. ഇൻസ്റ്റിട്യൂഷൻ ഓഫ് എഞ്ചിനീ യർസ് (ഇന്ത്യ) കാലിക്കറ്റ്, കൽകട്ട സർവ്വകലാശാലകളിൽ പഠനം. കൽകട്ടയിലും ദുബായിലും നാൽപ്പത്തിയഞ്ച് വർഷത്തെ പ്രവാസജീവിതത്തിനിടയിൽ ‘പ്രോബ്’, ‘ദി ടെലിഗ്രാഫ്’, ‘ഗൾഫ് ന്യൂസ്’ എന്നീ ആനുകാ ലികങ്ങളിൽ മാധ്യമപങ്കാളിത്തം. ദുബായ് പ്രസ്സ് ക്ലബിലെ ഫൗണ്ടർ മെമ്പർ. 2001-ൽ സാഗരം ബുക്‌സ് പ്രസിദ്ധീകരിച്ച ‘മരുഭൂമിയിലെ പാരിതോഷികം’ എന്ന പുസ്‌തകത്തിൽ യു.എ.ഇയിൽ നിന്നും ‘വികൽപ്പം’ എന്ന കഥ മത്സരത്തിലൂടെ ഇടം നേടി. 2021 ജൂണിൽ ദുബായിലെ ഒരു സ്വകാര്യ ഐറിഷ് കമ്പനിയിൽ നിന്നും വിരമിച്ചു.

ഭാര്യ: നീന

മകൻ: ഉപന്യാസ്.

വിലാസം: എ.സി. സ്ക്വയർ

                         അതളൂർ പി.ഒ.

                         പിൻകോഡ് 679 573

                         കേരളം

Shop Now

0