ടി.ആർ. അജയൻ
1945 നവംബർ 16-ന് തൃശൂർ ജില്ലയിലെ തളിക്കുളത്ത് ജനനം. പിതാവ്: സ്വാതന്ത്ര്യ സമരസേനാനിയും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന ടി.കെ. രാമൻ, മാതാവ്: ഇ.ആർ. കുഞ്ഞിപ്പെണ്ണ്. തളിക്കുളം ഹൈസ്കൂൾ, ആലുവ യു.സി. കോളേജ്, തൃശൂർ എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരള പൊതുമരാമത്ത് വകുപ്പിൽ 30 കൊല്ലത്തെ സേവന ശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ചു.
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്റ്, കേരള ഗ്രാജുവേറ്റ് എഞ്ചിനീയേർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ആലോചനാ സാഹിത്യവേദി പ്രസിഡൻ്റ്, കേരള സ്റ്റേറ്റ് ഹൗസിംഗ്‌ബോർഡ് ടെക്നിക്കൽ മെമ്പർ, പാലക്കാട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ്, പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ്, കൈരളി, കൈരളി ന്യൂസ്, വി, കൈരളി അറേബ്യ എന്നീ ചാനലുകളുടെ ഉടമയായ മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
ഇപ്പോൾ മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ഡയറക്ടർ, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ട്രഷറർ, ഒ.വി.വിജയൻ സ്‌മാരക സമിതി സെക്രട്ടറി, പാലക്കാട് സ്വരലയ സെക്രട്ടറി, പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി, പാലക്കാട് ഇൻഡോർ സ്റ്റേഡിയം സൊസൈറ്റി സെക്രട്ടറി, പാലക്കാട് ജില്ലാ ആസൂത്രണ സമിതിയിലെ സർക്കാർ നോമിനീ, കേരള സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം, പാലക്കാട് സ്‌മാൾ ഹൈഡ്രോ പ്രൊജക്റ്റ് ഡയറക്ടർ എന്നീ ചുമതലകൾ വഹിക്കുന്നു.
ഭാര്യ: പി.വി. ഭാഗ്യലക്ഷ്മി
മക്കൾ: സുഷിത അജയ്, ജോഗേഷ് അജയ്, മഞ്ജു ജോഗേഷ്
കൊച്ചുമക്കൾ: നീരജ് വിശ്വജിത്ത്, സാറാ നീരജ്, അഭയ് ജോഗേഷ്, ആർദ്ര ജോഗേഷ്
വിലാസം: കിനാവ്, തേനൂർ പോസ്റ്റ്, പറളി, പാലക്കാട് 678 612
E-Mail-: tr.ajayan@gmail.com
Mobile: 9847720009