യു കെ കുമാരൻ

ആയിരത്തിതൊള്ളായിരത്തി അമ്പത് മെയ് പതിനൊന്നിന് കോഴിക്കോട് ജില്ലയിലെ പയ്യോളി ഗ്രാമത്തിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം കീഴൂർ എ.യു.പി.സ്കൂ‌ളിലും, ഹൈസ്‌കൂൾ വിദ്യാഭ്യാസം പയ്യോളി ഹൈസ്‌കൂളിലും. ഗുരുവായൂരപ്പൻ കോളജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം. തുടർന്ന് പ്രത്രപ്രവർത്തനത്തിലും പബ്ലിക് റിലേഷൻസിലും ഡിപ്ലോമ. വിദ്യാർത്ഥിയായിരിക്കുമ്പോഴേ എഴുതിത്തുടങ്ങി. വീക്ഷണത്തിൽ പ്രതപ്രവർത്തനം ആരംഭിച്ചു. പിന്നീട് വീക്ഷണം വാരികയിൽ അസി.എഡിറ്ററായി പ്രവർത്തിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ്പ്രസിഡന്റ്റ്, സംസ്ഥാന ടെലിഫോൺ ഉപദേശക സമിതി അംഗം, കാലിക്കറ്റ് സർവകലാശാല ജേർണലിസം ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

എസ്. കെ. പൊറ്റക്കാട് അവാർഡ്, ധിഷണ അവാർഡ്, എസ്.ബി.ഐ. സാഹിത്യ അവാർഡ്, ഇ.വി.ജി.പുരസ്കാരം, എ.കൊടുങ്ങല്ലൂർ പുരസ്കാരം, അപ്പൻ തമ്പുരാൻ സ്‌മാരക പുരസ്‌കാരം, ടാറ്റാപുരം സുകുമാരൻ സ്‌മാരക പുരസ്‌കാരം, രാജീവ് സദ്ഭാവന പുരസ്‌കാരം, കേരളസാ ഹിത്യ അക്കാദമി അവാർഡ് ചെറുകഥയ്ക്കും നോവലിനും, വയലാർ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ.

ഭാര്യ: ഗീത

മക്കൾ: മൃതുൽരാജ്, മേഘ

മരുമകൾ: ഭവ്യ

വിലാസം: ഗീതം,  ബി.ജി.റോഡ്, കോഴിക്കോട്-11

Shop Now

0