വി.എം. ഗോപാലകൃഷ്ണൻ
കോഴിക്കോട് ജില്ലയിലെ വിവിധ സർക്കാർ സ്‌കൂളുകളിൽ അധ്യാപകനായിരുന്നു. ഹൈസ്‌കൂൾ സാമൂഹ്യശാസ്ത്ര പാഠപുസ്‌തകം, തുടർസാക്ഷരത തുല്യതാ പാഠാവലി എന്നിവയുടെ രചനാസമിതിയിൽ അംഗമായും യൂറീക്ക, ശാസ്ത്രകേരളം മാസികകളുടെ പത്രാധിപസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ആകാശവാണിയുടെ വിദ്യാഭ്യാസ, ശാസ്ത്ര രംഗങ്ങളിൽ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അക്കാദമി കമ്മറ്റി അംഗം. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്നു.
ഭാര്യ: എസ്.കെ. സുഹാസിനി. (ഹെഡ് നേഴ്‌സ് കോഴിക്കോട് മെഡിക്കൽ കോളേജ്)
മക്കൾ: വി.എം. നയന, വി.എം. നവീന
വിലാസം: വടക്കെ മഠത്തിൽ, പെരുമണ്ണ, കോഴിക്കോട് 19